CLOSE

പനത്തടി ശ്രീ പാണ്ഡ്യാലക്കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്‌മകലശ ആഘോഷ കമിറ്റി രൂപികരണ യോഗം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു

Share

രാജപുരം: പനത്തടി ശ്രീ പാണ്ഡ്യാ ലക്കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ 2022 മെയ് മാസം നടക്കുന്ന നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്‌മകലശ മഹോത്സവത്തിന്റെആഘോഷ കമിറ്റി രൂപികരണ യോഗം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു.ക്ഷേത്രം പ്രസിഡന്റ് പി വി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കക്കാട്ടില്ലത്ത് നാരായണപട്ടേരി, ക്ഷേത്രം രക്ഷാധികാരി എം കുഞ്ഞമ്പു നായര്‍ അഞ്ജനമുക്കൂട്, ചേവിരി കുഞ്ഞിരാമന്‍ നായര്‍ ,പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, കരിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍ നായര്‍,പനത്തടി പഞ്ചായത്തംഗങ്ങളായ എന്‍ വിന്‍സെന്റ് ,രാധാ സുകുമാരന്‍, കെ കെ വേണുഗോപാല്‍, പി ഹരിദാസ്, കെ ജെ ജെയിംസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ.ജെ സജി, അഡ്വ. പി കെ ചന്ദ്രശേഖരന്‍, എ കെ ദിവാകരന്‍,സൂര്യനാരായണ ഭട്ട്, കേശവന്‍ നായക്ക് ,കെ എന്‍ സുരേന്ദ്രന്‍ നായര്‍, കൂക്കള്‍ ബാലകൃഷണന്‍, വി വി കുമാരന്‍, സുകുമാരന്‍ നായര്‍ വളപ്പില്‍, കൂക്കള്‍ രാഘവന്‍ , മാതൃസമിതി പ്രസിഡന്റ് ഗീത ഗംഗാധരന്‍, എന്നിവര്‍ സംസാരിച്ചു. ,ക്ഷേത്രം സെക്രട്ടറി സി ഗംഗാധരന്‍ സ്വാഗതവും, ഗോവിന്ദന്‍ പനക്കയം നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: എം കുഞ്ഞമ്പു നായര്‍ അഞ്ജനമുക്കൂട് (ചെയര്‍മാന്‍), വി വി കുമാരന്‍ മഠത്തില്‍ (ജനറല്‍ കണ്‍വീനര്‍), എച്ച് വിഘ്‌നേശ്വരഭട്ട് (ട്രഷറര്‍).

Leave a Reply

Your email address will not be published.