കാസറഗോഡ്: കാസറഗോഡ് മുന്‍സിപ്പല്‍ ഒന്നാം വാര്‍ഡ് ചേരങ്കൈയില്‍ ആവേശം വിതറി ഐ.എന്‍.എല്‍ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ നടന്നു. മൂന്ന് പ്രാവശ്യം ഐ.എന്‍ എല്‍ പ്രതിനിധിയെ നഗരസഭയിലേക്ക് അയച്ച ചേരങ്കൈ വാര്‍ഡില്‍ ഐ എന്‍ എല്‍ ശക്തികേന്ദ്രം തന്നെയാണ്.കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മികച്ച പോരാട്ടമാണ് ഐ എന്‍ എല്‍ കാഴ്ചവെച്ചത്.നിയമസഭാ തിരഞ്ഞെടുപ്പിലും ഒന്നാം വാര്‍ഡില്‍ നിന്നും നല്ല വോട്ട് തന്നെയാണ് ഇടത് പ്പെട്ടിയില്‍ വീണിട്ടുള്ളത് .’ ഐ എന്‍ എല്‍ മുന്‍സിപ്പല്‍ പ്രസിഡന്റും ,റിട്ടേണിം ണ്ട് ഓഫീസറുമായ കുഞ്ഞാമു നെല്ലിക്കുന്ന് ,ഐ എന്‍ എല്‍ വാര്‍ഡ് പ്രസിഡന്റ് ഖലില്‍ ചേരങ്കൈയ്ക്ക് മെമ്പര്‍ഷിപ് നല്‍കി കൊണ്ട് കാമ്പയിന്‍ ഉല്‍ഘാടനം ചെയ്തു, മുന്‍സിപ്പല്‍ ചുമതലയുള്ള എന്‍ എല്‍ യു ജില്ലാ ജനറല്‍ സെക്രട്ടറി ഹനിഫ് കടപ്പുറം ,ഐ എന്‍ എല്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഉമൈര്‍ തളങ്കര, എന്‍ എല്‍ യു. ജില്ലാ വൈസ് പ്രസിഡന്റ് മുനിര്‍ കണ്ടാളം, , നാസിര്‍ ഇല്ലിന്‍ച്ച, ജലീല്‍.സി.എ , ജമാല്‍.സി.എച് ,അബൂബക്കര്‍ ,മൊയ്തു ,നാസിര്‍ കണ്ടാളം, നൗഷാദ് അട്ടകൊളു,എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി മുസ്ഥഫ ചേരങ്കൈ സ്വാഗതവും, ഇര്‍ഷാദ് നന്ദിയും പറഞ്ഞു.