CLOSE

കാസര്‍കോട് ജില്ലയില്‍ ഇന്ന് 54 പേര്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു

Share

കാസര്‍കോട് ജില്ലയില്‍ 54 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 44 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 664 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 790

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4351പേര്‍.

വീടുകളില്‍ 3346 പേരും സ്ഥാപനങ്ങളില്‍ 405പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4351 പേരാണ്. പുതിയതായി 288 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1936സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1639 ആന്റിജന്‍ 290 ട്രൂനാറ്റ് 7 ) 382 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 186 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 80പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 44പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതു വരെ കോവിഡ് സ്ഥിരീകരിച്ചത് 142778 പേര്‍ക്കാണ്.140865 പേര് ഇതുവരെ ജില്ലയില്‍ നെഗറ്റീവ് ആയി.

Leave a Reply

Your email address will not be published.