പാലക്കുന്ന്: ‘ഹെല്‍ത്ത് ഈസ് വെല്‍ത്ത്’ പദ്ധതിയുടെ ഭാഗമായി പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് രോഗബാധിതരായ രണ്ടുപേര്‍ക്ക് ചികിത്സാ സഹായവും ഒരു മാസത്തേക്കുള്ള ഭക്ഷണക്കിറ്റും നല്കി. അച്ചേരിയിലെ ശ്രീദേവിക്കും നാലാം വാതുക്കലിലെ കൃഷ്ണനുമാണ് സഹായം നല്‍കിയത്. പ്രസിഡണ്ട് കുമാരന് കുന്നുമ്മല്‍, സെക്രട്ടറി റഹ്മാന് പൊയ്യയില്‍, ട്രഷറര്‍ സതീശന് പൂര്‍ണിമ, പി. മോഹനന് എന്നിവര്‍ അടങ്ങിയ ലയണ്‍സ് സംഘം വീടുകളില്‍ എത്തിയാണ് ഇവ കൈമാറിയത്.