CLOSE

അരവത്ത് തായത്ത് വീട് തറവാട്ടില്‍ ‘തെക്കിനിയ’ സമര്‍പ്പണവും ആദരിക്കലും

Share

പാലക്കുന്ന് : പാലക്കുന്ന് കഴകത്തില്‍ അംഗസംഖ്യയില്‍ മുന്നിലുള്ള അരവത്ത് തായത്ത് വീട് വയനാട്ടുകുലവന്‍ തറവാട്ടില്‍ ‘തെക്കിനിയ’ (സ്വീകരണ ഇടം) മട്ടയ്ങ്ങാനം പൂബാണം കുഴി ക്ഷേത്രം പ്രസിഡന്റ് ശിവരാമന്‍ മേസ്ത്രി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സ്ഥാനികര്‍, വെളിച്ചപ്പാടന്മാര്‍, തറവാട് കാരണവര്‍, ഭാരവാഹികള്‍ തുടങ്ങിയവര്‍ സമര്‍പണത്തില്‍ സാനിധ്യം വഹിച്ചു.

തുടര്‍ന്ന് നടന്ന യോഗത്തില്‍ പ്രസിഡന്റ് നരി നാരായണന്‍ അധ്യക്ഷനായി. കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, കുഞ്ഞിക്കോരന്‍ പണിക്കര്‍, ബാലകൃഷ്ണന്‍ കാര്‍ണവര്‍, കണ്ണന്‍ വെളിച്ചപ്പാടന്‍, അപ്പകുഞ്ഞി വെളിച്ചപ്പാടന്‍, രവീന്ദ്രന്‍ കളക്കാരന്‍, അശോകന്‍ നാലിട്ടുകാരന്‍ എന്നിവരെ പണക്കിഴിയും പുരസ്‌കാരവും നല്‍കി ആദരിച്ചു. കുഞ്ഞിക്കണ്ണന്‍ ബേഡകം, കുഞ്ഞിരാമന്‍ രാവണീശ്വരം, നാരായണന്‍ വേലേശ്വരം, ബി.കെ. കുട്ടി എന്നിവര്‍ സംസാരിച്ചു. തറവാട്ടില്‍ പുത്തരി കൊടുക്കല്‍ അടിയന്തിരവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *