CLOSE

പാലക്കുന്ന് ക്ഷേത്രത്തില്‍ മറുപുത്തരിക്ക് കുലകൊത്തി 21ന് ഉത്സവം, 22ന് തേങ്ങയേറ്

Share

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ മറുപത്തരി ഉത്സവത്തിന് കുലകൊത്തി. വെള്ളിയാഴ്ച മറുപുത്തരി കുറിക്കും. 21ന് രാത്രി 9.30 ന് ഭണ്ഡാര വീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെടുന്നതോടെ ഉത്സവം ആരംഭിക്കും. തുടര്‍ന്ന് കലശാട്ടും കൊടിയിലവെച്ച് നിവേദ്യ സമര്‍പ്പണവും. പുലര്‍ച്ചെ മറുപുത്തരി
താലവും കലശവും എഴുന്നള്ളത്തും നടത്തി താലപ്പൊലി സമര്‍പ്പിക്കും.ഇതിനായി നോറ്റിരിക്കുന്ന കുട്ടികള്‍ കിണ്ണം (2), പച്ചരി(അഞ്ഞാഴി), തേങ്ങ(2), വെറ്റില(10), അടക്ക (2), പൂക്കുല (1) എന്നിവ കൂടാതെ അര ലിറ്റര്‍ എണ്ണയും തിരശ്ശിലയും കൊണ്ടുവരേണ്ടതാണ്.
22ന് പകല്‍ എഴുന്നള്ളത്തിന് ശേഷം കര്‍മികള്‍ കല്ലൊപ്പിക്കും. തൃക്കണ്ണാടപ്പന്റെ ശ്രീപാദം കുളിര്‍പ്പിക്കാനെന്ന വിശ്വാസത്തില്‍ ഉച്ചയ്ക്ക് 2.30 ന്
നടക്കുന്ന ‘തേങ്ങയേര്‍’ ഭക്തരെ ആകര്‍ഷിക്കുന്ന പ്രധാന ചടങ്ങാണ്.
കോവിഡ് നിബന്ധനകള്‍ പാലിച്ച് മുന്‍ വര്‍ഷത്തില്‍ ചടങ്ങിലൊതുക്കേണ്ടി വന്ന ഉത്സവഘോഷം സര്‍ക്കാര്‍ അനുവദിച്ച മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നടത്തുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *