CLOSE

ജൈവകര്‍ഷക സമ്മേളനം; കാസറഗോഡ് ജില്ലാതല ഉദ്ഘാടനം പി കെ കൃഷ്ണദാസ് നിര്‍വഹിക്കും

Share

കാസറഗോഡ്: ഗുജറാത്തിലെ ആനന്ദില്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ദേശീയ ജൈവകൃഷി സമ്മേളനത്തോടനുബന്ധിച്ച് കാസറഗോഡ് ജില്ലയില്‍ പത്ത് കേന്ദ്രങ്ങളില്‍ കര്‍ഷക കൂട്ടായ്മ നടക്കും. പരിപാടിയുടെ കാസറഗോഡ് ജില്ലാതല ഉദ്ഘടാനം നാളെ (16-12-2021) രാവിലെ 11 മണിക്ക് ബിജെപി കാസറഗോഡ് ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് നിര്‍വഹിക്കും. ദേശീയ ജൈവകൃഷി സമ്മേളനത്തിന്റെ തത്സമയ സംപ്രേക്ഷണവും, പ്രമുഖ കര്‍ഷകരുള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളും ഇതിന്റെ ഭാഗമായി നടക്കും. മഞ്ചേശ്വരം, കുമ്പള, കാസറഗോഡ്, ബദിയഡുക്ക, പുല്ലൂര്‍, കുണ്ടംകുഴി, വാഴക്കോട്, ഒടയംചാല്‍, നീലേശ്വരം, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.നിരവധി കര്‍ഷക ക്ഷേമപദ്ധതികള്‍ നാളത്തെ പരിപാടിയില്‍ പ്രധാന മന്ത്രി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രവീശ തന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published.