CLOSE

വിനോദിനി നാലപ്പാടം അവാര്‍ഡ് സീനാഭാസ്‌കറിന്

Share

കാഞ്ഞങ്ങാട്: പത്രപ്രവര്‍ത്തകയും, സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകയുമായിരുന്ന വിനോദിനി നാലപ്പാടത്തിന്റെ പേരില്‍ തുളുനാട് മാസിക ഏര്‍പ്പെടുത്തിയ 7-ാമത് അവാര്‍ഡ് പത്രപ്രവര്‍ത്തകയും രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകയുമായ സീനാഭാസ്‌കറിന് നല്‍കാന്‍ തീരുമാനിച്ചതായി ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാഷ്ട്രീയ-സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകന്‍ പരേതനായ സൈമണ്‍ ബ്രിട്ടോവിന്റെ ജീവിത പങ്കാളിയാണ് സീനാ ഭാസ്‌കര്‍, രാഷ്ട്രീയ പ്രവര്‍ത്തകയായ സീനാ ഭാസ്‌കര്‍ ദേശാഭിമാനിയില്‍ പതിനഞ്ച് വര്‍ഷം പ്രവര്‍ത്തിക്കുകയും, ജെ.സി.ഐ പ്രൊഫഷണല്‍ എക്‌സലന്റ് അവാര്‍ഡ് നേടിയിട്ടുണ്ട്.
ഇ പത്മാവതി, പൊഫ. കെ.പി ജയരാജന്‍, എന്‍ ഗംഗാധരന്‍, ടി.കെ നാരായണന്‍, കെ.വി സുരേഷ്‌കുമാര്‍ നീലേശ്വരം എന്നിവരാണ് അവാര്‍ഡ് നിര്‍ണ്ണയ സമിതി. ജനുവരി 9ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 10 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു അവാര്‍ഡ് സമര്‍പ്പിക്കും. വാര്‍ത്ത സമ്മേളനത്തില്‍ കുമാരന്‍ നാലപ്പാടന്‍ കെ.കെ നായര്‍, സുരേഷ്‌കുമാര്‍ നീലേശ്വരം എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.