ചൂരിപ്പള്ളം: ആഗ്രഹിച്ചാല്‍ നേടാനാവാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ച് ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ പത്താം തരം തുല്യതാ പരീക്ഷയെഴുതിയ ഓട്ടോ ഡ്രൈവര്‍ ചൂരിപ്പള്ളത്തെ ബഷീര്‍ മാതൃകയായി.
പഠിക്കാനയച്ച സമയത്ത് അതിന് സാധിക്കാതെ വരികയും എന്നാല്‍ ഇപ്പോള്‍ പഠിക്കണമെന്നു സ്വയം തീരുമാനിച്ചപ്പോള്‍ അതിനുള്ള വഴികള്‍ അന്വേഷിച്ച് കണ്ടെത്തുകയും ചെയ്തു.
ഒപ്പം അധ്യാപകരുടെയും സുഹൃത്തുക്കളുടെയും വിലപ്പെട്ട പിന്തുണയും നിര്‍ദ്ദേശങ്ങളും കൂടി ലഭിച്ചപ്പോള്‍ വിജയം അനായസമായി നേടാന്‍ കഴിഞ്ഞു.
ഇനിയും കഴിയാവുന്നത്ര പഠിക്കണമെന്നുണ്ടെന്നും അതിന് എന്നെ പ്രാപ്തനാക്കുന്ന രീതിയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെയും കോണ്‍ഗ്രസ്സിന്റെയും ഈ അനുമോദനം എന്നെ വളരെ സന്തോഷിപ്പിച്ചുവെന്നും അനുമോദനത്തിന് മറുപടിയായി ബഷീര്‍ പറഞ്ഞു.
അനുമോദനയോഗത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്റ്റ് നെല്ലിക്കട്ട യൂണിറ്റ് പ്രസിഡന്റ് അബ്ദുല്ല മലബാര്‍ ബഷീര്‍ ചൂരിപ്പള്ളതിന് ഉപഹാരം നല്കി.
അബൂബക്കര്‍ ഗിരി, നാസര്‍ കാട്ടുകൊച്ചി ,ഷാഹിദ് എതിര്‍ത്തോട്, സുധിഷ് നമ്പ്യാര്‍ കാട്ടുകൊച്ചി, രവി ബിലാല്‍ നഗര്‍, സാബിത് കാട്ടുകൊച്ചി, അഷ്റഫ് റെഡ്ബുള്‍, അബ്ബാസ് ചേരൂര്‍ എന്നിവര്‍ അനുമോദനമറിയിച്ചു കൊണ്ട് സംസാരിച്ചു.
ഓട്ടോ തൊഴിലാളികളായ ഹാരിഷ് പറ, മന്‍സൂര്‍, സന്ദീപ് ഗുരുനഗര്, എന്നിവര്‍ സംബന്ധിച്ചു. വിജയ്കുമാര്‍ കുന്നില്‍ സ്വാഗതവും ഷഫീഖ് കാട്ടുകൊച്ചി നന്ദിയും പറഞ്ഞു.