CLOSE

കാസര്‍കോട് ജില്ലയില്‍ 74 പേര്‍ക്ക് കൂടി കോവിഡ്; 80 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

Share

കാസര്‍കോട് ജില്ലയില്‍ 74 പേര്‍ക്ക് കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 80 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 571 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 790

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4942 പേര്‍.

വീടുകളില്‍ 4557പേരും സ്ഥാപനങ്ങളില്‍ 35 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4942പേരാണ്. പുതിയതായി 406 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1787 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. (ആര്‍ ടി പി സി ആര്‍ 1295 ആന്റിജന്‍ 481 ട്രൂനാറ്റ് 11 ) 400 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 196 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 406 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 80പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതു വരെ കോവിഡ് സ്ഥിരീകരിച്ചത് 142980പേര്‍ക്കാണ്. 141165 പേര്‍ ഇതുവരെ ജില്ലയില്‍ നെഗറ്റീവ് ആയി.

Leave a Reply

Your email address will not be published.