കുടുംബശ്രീ ‘കരുതല്‍ ക്യാമ്പയിന്’ ജില്ലാതല ഉദ്ഘാടനം ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍ പേഴ്സണ്‍ അന്‍ഷിഫ അര്‍ഷാദ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എ ഡി എം സി ഹരിദാസ് ഡി മുഖ്യാഥിതിയായിരുന്നു. മാര്‍ക്കറ്റിംഗ് ജില്ലാ പ്രോഗ്രാം മാനേജര്‍ തതിലേഷ് തമ്പാന് പദ്ധതി വിശദീകരിച്ചു. ചെങ്കള വൈസ് പ്രസിഡന്റ് സഫിയ ഷാഹിം, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സലിം എടനീര്‍, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ മോനിഷ് മോഹന്‍, ചെങ്കള കുടുംബശ്രീ സി ഡി എസ് ചെയര്‍ പേഴ്സണ്‍ ഖദീജ കെ എ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ സംരംഭകരുടെ ഉത്പന്നങ്ങള്കക്ക് അയല്‍ക്കൂട്ടങ്ങള്‍ വഴി വിപണി കണ്ടെത്തുന്ന പദ്ധതിയാണ് ‘കരുതല്‍ ക്യാമ്പയിന്’. ജില്ലയിലെ കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിച്ച 10 ഉത്പന്നങ്ങള്‍ അടങ്ങിയ 350 രൂപ വിലയുള്ള ഒരു കിറ്റിന് 300 രൂപ നിരക്കിലാണ് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നത്. ജില്ലയിലെ 42 കുടുംബശ്രീ സി ഡി എസ്സുകളിലുമായി 20,000 കിറ്റുകളാണ് വിതരണത്തിന് തയ്യാറാക്കയിട്ടുള്ളത്. അരക്കോടി രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം നടത്തിയ കരുതല്‍ ക്യാമ്പയിനിലൂടെ 96 ലക്ഷം രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ നേടിയത്.