അംബിക ഓഡിറ്റൊറിയത്തില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍. എ. ഉദ്ഘാടനം ചെയ്യും
പാലക്കുന്ന്: പാലക്കുന്നിന്റെ സമഗ്ര വികസനത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ തൂക്കം നല്കി പ്രവര്‍ത്തിക്കുന്ന പാലക്കുന്ന് വാട്സാപ്പ് കൂട്ടായ്മയുടെ നാലാം വാര്‍ഷികാഘോഷം ഞായറാഴ്ച നടക്കും . അതോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനവും കലാ പ്രദര്‍ശനങ്ങളും വൈകുന്നേരം 3 ന് അംബിക ഓഡിറ്റോറിയത്തില്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.മുഖ്യാതിഥി യാകും. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി ചികില്‍സാ സഹായ ധനം കൈമാറും. ഡിവൈ.എസ്.പി.മാരായ പേറയില്‍ ബാലകൃഷ്ണന് നായര്‍ (കാസര്‍കോട്) ഡോ. വി.ബാലകൃഷ്ണന് (കാഞ്ഞങ്ങാട്), സി.കെ.സുനില്‍കുമാര്‍ (ബേക്കല്‍ ) എന്നിവര്‍ വീശിഷ്ടാതിഥികളാകും.
സ്കൗട്ട്സ് ആന്റ് ഗൈഡ്സ് മെഡല്‍ ഓഫ് മെരിറ്റ് അവാര്‍ഡ് നേടിയ റോവര്‍ വിഭാഗം സംസ്ഥാന കമ്മീഷണര്‍ അജിത് സി കളനാട് ,
78 മിനുട്ട് 41 സെക്കന്റ് കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന് ടെന്റുല്‍ക്കറിന്റെ രൂപം പൂക്കളം ചെയ്ത് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കാര്‍ഡില്‍ ഇടം നേടിയ മനോജ് മേഘ , വിവിധ പരിക്ഷകളില്‍ ഉന്നത വിജയം നേടിയ കൂട്ടായ്മ അംഗങ്ങളുടെ മക്കളെയും വി.എച്ച്.എസ്.സി. യില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ മുഹമ്മദ് ഫൈസാനെയും ആദരിക്കും. വൈകുന്നേരം 3 മുതല്‍ കൂട്ടായ്മ അംഗങ്ങളുടെ കലാപരിപാടികള്‍, 4ന് രംഗപൂജ ശാസ്ത്രിയ നൃത്തം, 6 ന് കര്‍മ മ്യൂസിക് ആന്‍ഡ് ഡാന്‍സ് സ്കൂളിന്റെ മുപ്പതോളം കലാകാരന്മാര് അണിനിരക്കുന്ന ചിലപ്പതികാരം നൃത്ത ശില്‍പ്പവും അരങ്ങേറും