പാലക്കുന്ന് : കളിക്കളത്തിലെ മിന്നും താരമായിരുന്നു അംബുകുട്ടി (61)എന്ന നാട്ടുകാരുടെ കബഡി കളിക്കാരന്. നാട്ടുകാരും ബന്ധുക്കളും അംബൂട്ടി എന്ന പേരിട്ടാണ് വിളിക്കുന്നത്. കൊപ്പല്‍ റെഡ് വേള്‍ഡ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് കബഡി താരമായിരുന്നു. ജീവിതം പച്ചപിടിച്ചുകാണാന് മറ്റു പലരെയും പോലെ അംബൂട്ടിയും കണ്ടെത്തിയ വഴി ഗള്‍ഫിലേക്കുള്ള യാത്രയായിരുന്നു. ഏറെ വര്‍ഷത്തെ പ്രവാസജീവിതത്തില്‍ വല്ലതും മിച്ചം വെക്കാമെന്ന കണക്കുകൂട്ടലുകളെല്ലാം തകിടം മറിച്ച് അസുഖം ബാധിച്ച് ചികിത്സക്കായി അവിടം വിടേണ്ടിവന്നു.
വിദഗ്ധ പരിശോധനയില്‍ ഹൃദയവാള്‍വിന് ദ്വാരമുള്ളതായി കണ്ടെത്തി. ഇതിനായുള്ള പ്രാരംഭ ചികിത്സക്കിടെ സ്ട്രോക്ക് അനുഭവപ്പെട്ടു. തുടര്‍ന്ന് ഹൃദയ ശസ്ത്രക്രിയക്കായി എറണാകുളം അമൃത ഹോസ്പിറ്റിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഏകദേശം 15 ലക്ഷത്തോളം രൂപ ഇതിനായി വേണ്ടിവരുമത്രെ. ഭാര്യയും വിദ്യാര്‍ഥികളായ രണ്ടുകുട്ടികളുമടങ്ങുന്ന ഈ നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിലപ്പുറമാണ് ഭാരിച്ച ഈ ബാധ്യത. ഇപ്പോള്‍ തന്നെ ഉള്ളതെല്ലാം സ്വരൂപിച്ച് ചികിത്സ തുടങ്ങിയെങ്കിലും ജീവന് നിലനിര്‍ത്താന്‍ തുടര്‍ന്നങ്ങോട്ടുള്ള ചികിത്സയ്ക്കായി ഉദാരമനസ്കരുടെ കാരുണ്യ ഹസ്തത്തിനായി കാത്തിരിക്കുകയാണ് അംബുട്ടിയുടെ കുടുംബം.
സി. എച്ച്. കുഞ്ഞമ്പു എം.എല്‍.എ, മുന്‍ എം. എല്‍.എ. കെ.വി. കുഞ്ഞിരാമന്, ജില്ല പഞ്ചായത്ത് അംഗം ഗീതാകൃഷ്ണന്‍,
ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പ ശ്രീധരന് (രക്ഷാധികാരിമാര്‍), ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി (ചെയര്‍പേഴ്സണ്‍), രമേശന് കൊപ്പല്‍ (വര്‍ക്കിംഗ് ചെയര്മാന് .), പി. കെ. ജലീല്‍(വൈ. ചെയര്മാന് .) കെ. പീതാംബരന് (കണ്‍വീനര്‍), എ.വി. വാമനന് (ട്രഷറര്‍) എന്നിവരുള്‍പ്പെട്ട അംബുട്ടി ചികിത്സാ സഹായ ജനകീയ കമ്മിറ്റി നാട്ടുകാരുടെയും റെഡ് വേള്‍ഡിന്റെയും ശ്രമ ഫലമായി രൂപവത്ക്കരിച്ച് ധന സമാഹാരണത്തിനു തുടക്കം കുറിച്ചു. വാര്‍ഡ് അംഗം ജലീലില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ആദ്യസഹായം സ്വീകരിച്ചു.
ഫോണ്‍ :9946721554.
A/C No.369401000003496.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ,
ഉദുമ ബ്രാഞ്ച്.
IFSC: IOBA0003694.