CLOSE

പാണത്തൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ അറിയിപ്പ്

Share

പാണത്തൂര്‍: പാണത്തൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള മുനവ്വിറുല്‍ ഇസ്ലാം മദ്രസയുടെയും ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെയും പ്രവര്‍ത്തനത്തിന് വേണ്ടി ഫണ്ട് പിരിക്കാന്‍ ആരെയും റിസീവര്‍മാരായി ചുമതലപ്പെടുത്തിയിട്ടില്ല.
പ്രസ്തുത സ്ഥാപനങ്ങളുടെയോ പാണത്തൂര്‍ മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശുഹദാക്കളുടെ പേരിലോ ആരെങ്കിലും പാണത്തൂര്‍ ജമാഅത്ത് കമ്മിറ്റിയുടെ ലെറ്റര്‍ പാഡിലുള്ള എഴുത്തില്ലാതെ പണപ്പിരിവ് നടത്തിയാല്‍ തക്കതായ നിയമ നടപടി സ്വീകരിക്കുന്നതാണെന്ന് ഇതിനാല്‍ അറിയിച്ച് കൊള്ളുന്നു.
മേല്‍ പറഞ്ഞ പ്രകാരം ആരെങ്കിലും പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഫോണ്‍: 6282734813, 9656162333,9747114118

Leave a Reply

Your email address will not be published. Required fields are marked *