CLOSE

നീറ്റില്‍ ഉന്നതവിജയം നേടിയ കുട്ടികളെ മന്‍സൂര്‍ ആശുപത്രിയില്‍ അനുമോദിച്ചു

Share

കാഞ്ഞങ്ങാട്: ഈ വര്‍ഷത്തെ അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് നീറ്റ് 2021 പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ സംഹ മറിയം, ആയിഷ നദ എന്നിവരെ കാഞ്ഞങ്ങാട് മന്‍സൂര്‍ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ അനുമോദിച്ചു. ആശുപത്രി ചെയര്‍മാന്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് പാലക്കി കുഞ്ഞാമദ് ഹാജി ഉപഹാരം സമ്മാനിച്ചു.

പൊതുപ്രവര്‍ത്തകരായ എം ഇബ്രാഹിം, റിട്ടയേഡ് എസ്ഐ കുഞ്ഞികൃഷ്ണന്‍, സി.പി ഹാരിസ്, അബ്ദുള്‍ കരീം പാലക്കി, അബ്ദുള്‍ റഹ്്മാന്‍ പാലക്കി, മന്‍സൂര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗ് സ്റ്റാഫ്, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, കുട്ടികളുടെ രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മന്‍സൂര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍മാരായ സി ഷംസുദ്ദീന്‍ പാലക്കി സ്വാഗതവും ഖാലിദ് പാലക്കി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *