CLOSE

രാജസ്ഥാന്‍ സ്വദേശിനിയെ കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്തി

Share

കാഞ്ഞങ്ങാട്: രാജസ്ഥാന്‍ സ്വദേശിനിയെ കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്തി. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജഗാദംബ ഗാര്‍മെന്റ്സ് സ്ഥാപനം നടത്തുന്ന രാജസ്ഥാന്‍ സ്വദേശി താക്കൂറാ (ചക്രറാം)മിന്റെ ഭാര്യ കവിത (21) യെയാണ് ഇന്ന് രാവിലെ കോട്ടച്ചേരി ആകാശ് ഓഡിറ്റോറിയത്തിന്റെ പിറകു വശത്തായി റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്.

താക്കൂറാമും ഭാര്യ കവിതയും കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്‌കൂളിന് സമീപം വാടക ക്വാര്‍ട്ടേഴ്സിലാണ് താമസം. ഇന്ന് രാവിലെ ഭര്‍ത്താവ് എഴുന്നേറ്റപ്പോള്‍ ഭാര്യയെ കാണാനില്ലായിരുന്നു. ഇതിനിടയിലാണ് കവിത റെയില്‍ പാളത്തില്‍ മരിച്ചതായി വിവരം ലഭിച്ചത്. ഇവരുടെ രണ്ട് വയസ്സുള്ള മകന്‍ കാര്‍ത്തിക് രാജസ്ഥാനിലാണുള്ളത്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *