CLOSE

കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ റിസര്‍വേഷന്‍ സൗകര്യം മെച്ചപ്പെടുത്തണം

Share

പാലക്കുന്ന് : കോട്ടിക്കുളം ആദര്‍ശ് റെയില്‍വേ സ്റ്റേഷനില്‍ നിലവില്‍ രാവിലെ 8 മുതല്‍ 2 വരെയാണ് റിസര്‍വേഷന്‍ സമയം. ഇത് 8 മുതല്‍ 8 വരെ നീട്ടുവാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളണമെന്ന് കോട്ടിക്കുളം ആദര്‍ശ് റെയില്‍വേ ഡവലപ്പ്‌മെന്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പാലക്കുന്നിലെ ബി.ആര്‍.ഡി.സി. ഓഫീസ് യാതൊരു കാരണവുമില്ലാതെ മറ്റൊരിടത്തേക്ക് മാറ്റിയ നടപടിയില്‍ യോഗം പ്രതിഷേധിച്ചു. കാപ്പില്‍ മുഹമ്മദ് പാഷ അധ്യക്ഷനായി. പി.വി. ഉദയകുമാര്‍, കെ.ബി.എം. ഷെരീഫ്, ബി.ബാലകൃഷ്ണന്‍, വാസു മാങ്ങാട്,
രമേശ് ബേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.