പാലക്കുന്ന് : ‘നവകേരള സൃഷ്ടിക്കായ് അണിചേരൂ, മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പടുത്തു’ എന്ന മുദ്രാവാക്യമുയര്‍ത്തി നടക്കുന്ന കേരള സ്കൂള്‍ ടീച്ചേര്‍സ് അസോസിയേഷന് (കെ.എസ്.ടി.എ) ജില്ല സമ്മേളനത്തിന്റെ ഭാഗമായി പാലക്കുന്നില്‍ അധ്യാപിക കൂട്ടായ്മ സംഘടിപ്പിച്ചു. പി.കെ ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം എന്‍.കെ ലസിത അധ്യക്ഷയായി . സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രാഘവന്, എക്സിക്യൂട്ടീവ് അംഗം സി.എം. മീനാകുമാരി, സംസ്ഥാന കമ്മറ്റിയംഗം കെ.ഹരിദാസ്, ജില്ലാ സെക്രട്ടറി പി. ദിലീപ് കുമാര്‍, ജോ സെക്രട്ടറി കെ. ശോഭ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ വനിതാവേദി കലാവേദിയംഗങ്ങള് ചേര്‍ന്നവതരിപ്പിച്ച ‘കനല്‍പ്പൊട്ട് ‘ ദൃശ്യാവിഷ്ക്കാരവും അരങ്ങേറി.