കാഞ്ഞങ്ങാട്: ഉത്തരമലബാറിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് (എം.ഐ.സി) ടാറ്റ കോവിഡ് ആശുപത്രിക്ക് തെക്കില്‍ വില്ലേജില്‍ വിട്ടു നല്‍കിയ 4.12 ഏക്കര്‍ വഖഫ് ഭൂമിക്കുള്ള പകരം ഭൂമി ഉടന്‍ എം.ഐ.സിക്ക് ലഭ്യമാക്കാന്‍ നടപടി ഉണ്ടാകണമെന്ന് സി.എച്ച്.മുഹമ്മദ്കോയ സ്മാരക എജ്യുക്കേഷണല്‍ സൊസൈറ്റി യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജില്ലാ കലക്ടറുമായി എം.ഐ.സി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് ആശുപത്രിക്ക് ഭൂമി നല്‍കിയത്. എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും പകരം ഭൂമി നല്‍കാത്തത് കരാര്‍ ലംഘനവും വഖഫ് ഭൂമി കൈകാര്യം ചെയ്തതിലെ വീഴ്ചയുമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ക്രസന്റ് ഇംഗ്ലീഷ് സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് എം.ബി.എം.അഷറഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.കുഞ്ഞബ്ദുള്ള ഹാജി, ട്രഷറര്‍ കെ.അബ്ദുള്‍ഖാദര്‍, സെക്രട്ടറിമാരായ ഹസ്സന്‍ഹാജി കൊത്തിക്കാല്‍, കെ.കുഞ്ഞിമൊയ്തീന്‍, സി.യൂസഫ്ഹാജി, സി.കുഞ്ഞഹമ്മദ്ഹാജി പാലക്കി, ടി.മുഹമ്മദ് അസ്ലം, തെരുവത്ത് മൂസഹാജി, ഇ.കെ.മൊയ്തീന്‍കുഞ്ഞി എന്നിവര്‍ സംസാരിച്ചു.