കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ തെരുവില്‍ ആരോരുമില്ലാതെ കഴിയുന്ന ആളുകള്‍ക്ക് ഉച്ചഭക്ഷണവും തണുപ്പില്‍ നിന്നും രക്ഷ നേടുവാന്‍ പുതപ്പും നല്കി ദിശ – സോഷ്യല്‍ സര്‍വീസ് കേരള പ്രവര്‍ത്തകര്‍ മാതൃകയായി. ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ചെയര്മാന് ബിനുകുമാര്‍ മാസ്റ്റര്‍ കാഞ്ഞങ്ങാട് അറിയിച്ചു. പ്രസ്തുത പരിപാടിക്ക് രഘു ചെറുവത്തൂര്‍, രാഹുല്‍ മല്ലവ കുശാല്‍ നഗര്‍, പ്രമോദ് കുമാര്‍ തച്ചങ്ങാട്, സുരേഷ് കുശാല്‍നഗര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.