ബേക്കല്‍: പാലക്കുന്ന് ജേസീസിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ബേക്കല്‍ ഓക് റസിഡന്‍സിയില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ജനസംഖ്യയില്‍ 23% യുവാക്കളാണ് ഇവരെ ശരിയായ ദിശയില്‍ നയിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. രാജ്യപുരോഗതിയുടെ അടിസ്ഥാനം യുവാക്കളുടെ കര്‍മശേഷിയാണ്. പുതുമ തേടി നടക്കുന്നതോടൊപ്പം പാരമ്പര്യം സൂക്ഷിക്കാനും യുവാക്കള്‍ തയ്യാറാവണയെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു . ഈ ലക്ഷ്യം നേടാന്‍ യുവജനപ്രസ്ഥാനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് അജിത് സി കളനാട് അധ്യക്ഷനായി. ജേസീസ് മേഖലാ പ്രസിഡന്റ് കെ ടി ഷമീര്‍, മുന്‍ മേഖലാ പ്രസിഡന്റും പരിശീലകനുമായ വി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് അമല്ജോര്ജ്, പ്രോഗ്രാം ഡയരക്ടര്‍ കെ പ്രമോദ്, കെ വിദ്യ എന്നിവര്‍ പ്രസംഗിച്ചു .
ഭാരവാഹികള്‍ : ബി. എച്ച് ഷമീര്‍ (പ്രസിഡന്റ്), കെ വിദ്യ (സെക്രട്ടറി), എന്‍. ബി ജയകൃഷണന് , കെ.പി കിരണ്‍കുമാര്‍, പി.ഐ വസീം, എം പ്രദീപ് (വൈ പ്രസിഡന്റ്), എന്‍ അശോകന് (ജോ. സെക്രട്ടറി), ചന്ദ്രന് നായര്‍ (ട്രഷറര്‍)
കെ ജയരാജ്, ടി. വി സുഭാഷ്, എന്‍. ടി അശോകന്, കെ മുരളീധരന് (ഡയരക്ടര്മാര്), പി.ടി രജീഷ് ( പാര്ലമെന്റെറിയന് ),ബുഷ്റ ഷമീര്‍ (വനിതാ വിഭാഗം) ഗൗരി വിധുബാല (ജൂനിയര്‍ ജേസീ) എന്നിവര്‍ സ്ഥാനമേറ്റെടുത്തു.