വേലാശ്വരം : അജാനൂര്‍ ഗ്രാമപഞ്ചായത്ത് 2021 22 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകളില്‍ വിതരണം ചെയ്യുന്ന ജൈവ മാലിന്യ സംസ്കരണ ഉപാധിയായ ഗാര്‍ഹിക റിംഗ് കമ്പോസ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം മധുര കാട് അംഗന്‍വാടി പരിസരത്ത് നടന്ന ചടങ്ങില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ നിര്‍വഹിച്ചു. 18 ലക്ഷത്തി എണ്‍പതിനായിരം രൂപ ചെലവില്‍ 750 ഗുണഭോക്താക്കള്‍ ക്കാണ് ണ് റിംഗ് കമ്പോസ്റ്റ് വിതരണം ചെയ്യുന്നത്.വൈസ് പ്രസിഡണ്ട് കെ സബീഷ് അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ കെ മീന,ഷീബ ഉമ്മര്‍,കെ. കൃഷ്ണന് മാസ്റ്റര്‍ വാര്‍ഡ് മെമ്പര്‍മാരായ എം.ബാലകൃഷ്ണന്,(വാര്‍ഡ് 23), ബാലകൃഷ്ണന് എം (വാര്‍ഡ് 6)റൈഡ്ക്കോ മാനേജര്‍ സി വി ഭാവനന്‍, റെയ്ഡ്കോ ഏരിയ സെയില്‍സ് മാനേജര്‍ അനിരുദ്ധന് എം കെ,, വി.ഇ.ഒ എം.സുരേഷ് ബാബു,വാര്‍ഡ് വികസന സമിതി അംഗം പി. വി.അജയന് അംഗന്‍വാടി വര്‍ക്കര്‍ പി.അംബിക എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.