ചിറ്റാരിക്കാല്‍ : തമിഴ്നാട്ടിലെ കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും മറ്റു സൈനിക ഉദ്യോഗസ്ഥര്‍ക്കും ചിറ്റാരിക്കാല്‍ വൈസ്മെന്‍ ഇന്റര്‍ നാഷണല്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വൈസ്മെന്‍ ഡിസ്ട്രിക്ട് സിക്സ് ഡിജി ജോര്‍ജ് അലക്സ് കരിമഠം അന്തരിച്ച സൈനികരുടെ ചിത്രത്തിനെ മുന്പില് പുഷ്പാര്‍ച്ചന നടത്തി അനുശോചന സന്ദേശം നല്കി. ചിറ്റാരിക്കാല്‍ വൈസ്മെന്‍ പ്രസിണ്ടന്റ് ഷിജിത്ത് തോമസ് കുഴുവേലില്‍ അദ്ധ്യക്ഷത വഹിച്ചു. ഷാജു ചെരിയംകുന്നേല്‍, എന്‍ ടി സെബാസ്റ്റ്യന്‍, ജിയോ ചെറിയ മൈലാടിയില്‍, വിന്‍സെന്റ് ഇലവത്തുങ്കല്‍, സണി മൈലിക്കല്‍, സാബു ഇലഞ്ഞിമറ്റം , സജി കണ്ടത്തിന്‍കര എന്നിവര്‍ നേതൃത്വം നല്കി.,