പാലക്കുന്ന് : ഉദുമ ഗ്രാമ പഞ്ചായത്തില്‍ 2022-23 മുതല്‍ അഞ്ചു വര്‍ഷത്തെക്കുള്ള സമഗ്ര വികസനം ലക്ഷ്യമിട്ട് ആസൂത്രണ സമിതിക്ക് രൂപം നല്കി. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രഥമ യോഗത്തില്‍ പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷയായി. അഞ്ചു വര്‍ഷത്തേക്കുള്ള പദ്ധതി നിര്‍ദേശങ്ങള്‍, വികസന പരിപ്രേഷ്യങ്ങള്‍, സമിതിയുടെ ചുമതലകള്‍ തുടങ്ങിയവയുടെ പ്രാധാന്യത്തെ പറ്റി ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു . വൈസ് പ്രസിഡന്റ് കെ.വി ബാലകൃഷ്ണന്, സെക്രട്ടറി കെ നാരായണന്, സ്ഥിരം സമിതി അധ്യക്ഷന്‍മാരയ എം ബീബി, സൈനബ അബൂബക്കര്‍, പി സുധാകരന്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി കുമാരന് നായര്‍, അംഗങ്ങളായ പി. കെ മുകുന്ദന്, അബൂബക്കര്‍ പാറയില്‍, പാലക്കുന്നില്‍ കുട്ടി, സാഹിറ റഹ് മാന്‍, കെ. എം അബ്ദുള്‍ അഷറഫ്, ബി ബാലകൃഷ്ണന്, വിനയപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. ജനുവരി 20 നകം കരട് വികസന രേഖ തയ്യാറാക്കുവാന്‍ തീരുമാനിച്ചു.