CLOSE

തിരുവാതിര ആഘോഷവും ഭൂമിസമര്‍പ്പണ ചടങ്ങും നടത്തി

Share

കാഞ്ഞങ്ങാട്: കൊളവയല്‍ രാജരാജേശ്വരിക്ഷേത്രത്തില്‍ ധനുമാസ തിരുവാതിര ആഘോഷവും ക്ഷേത്രത്തിന്റെ ഭോജനശാലയടക്കമുള്ള വികസനപ്രവര്‍ത്തനത്തിനായുള്ള ‘ഭൂമിസമര്‍പ്പണ’ ചടങ്ങും നടന്നു.

ധനുമാസത്തിലെ തിരവാതിര നക്ഷത്രത്തില്‍ വ്രതമെടുത്ത് പ്രാര്‍ത്ഥനയോട് കൂടി കഴിയുന്ന അമ്മമാര്‍ക്ക് ക്ഷേത്രത്തല്‍ പ്രത്യേകം തയ്യാറാക്കിയ ‘തിരുവാതിരപുഴുക്കു’ പ്രസാദമായി നല്‍കി. ആഘോഷപരിപാടിയിലെ കുട്ടികളുടെ തിരുവാതിരക്കളി എല്ലാവര്‍ക്കും കുളിര്‍മയേകുന്നതായിരുന്നു.

കൊളവയല്‍ രാജരാജേശ്വരിക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന ഭൂമിസമര്‍പ്പണ ചടങ്ങ് ഭക്തജനങ്ങളുടെ ദാനശീലത്തെ പവിത്രമാക്കുന്നതാണെന്ന് ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ഇടമന ഈശ്വരന്‍ തന്ത്രി പറഞ്ഞു. ക്ഷേത്ര സമിതി പ്രസിഡന്റ് കെ.വി.ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല സെക്രട്ടറി ഇ.മധുസൂദനന്‍ കരിവേടകം മുഖ്യ പ്രഭാഷണം നടത്തി.

‘ഭൂമിസമര്‍പ്പണം’ പരിപാടിയില്‍ ക്ഷേത്രരക്ഷാധികാരി കെ.വി.അമ്പാടി ക്ഷേത്ര നടയില്‍ വെച്ച് ക്ഷേത്രം തന്ത്രിയ്ക്ക് ധനം സമര്‍പ്പിച്ചു കൊണ്ട് ആരംഭം കുറിച്ചു. തുടര്‍ന്ന് നിരവധി ഭക്തജനങ്ങള്‍ ധനസമര്‍പ്പണം നടത്തി ക്ഷേത്രത്തിനായുള്ള ഭൂമിസമര്‍പ്പണ ചടങ്ങിനെ ധന്യമാക്കി. സമിതി ജോ.സെക്രട്ടറി അശോകന്‍ കൊത്തിക്കാല്‍ സ്വാഗതവും സെക്രട്ടറി പ്രവീണ്‍ കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.