CLOSE

ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ കാഞ്ഞങ്ങാട് ലീജിയന്‍ ക്രിസ്മസ്- പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.

Share

കാഞ്ഞങ്ങാട് : ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ കാഞ്ഞങ്ങാട് ലീജിയണ്‍ ആഭിമുഖ്യത്തില്‍ മൂലക്കണ്ടം പകല്‍ വീട്ടിലെ വയോ ജനങ്ങളോടൊപ്പം ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ ഉദ്ഘാടനം ചെയ്തു.സീനിയര്‍ ചേംബര്‍ പ്രസിഡണ്ട് എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ക്രിസ്മസ് കേക്ക് മുറിക്കലും നടന്നു. സീനിയര്‍ ചേംബര്‍ മുന്‍ പ്രസിഡണ്ട്എന്‍. ആര്‍ പ്രശാന്ത് ക്രിസ്മസ് – പുതുവത്സര സന്ദേശം നല്‍കി.വാര്‍ഡ് മെംബര്‍ മാരായ കെ. കൃഷ്ണന്‍ മാസ്റ്റര്‍, കെ മീന, കുടുംബശ്രീ എ.ഡി.എസ്.മെമ്പര്‍ ടി.വി പത്മിനി, സാമൂഹ്യ പ്രവര്‍ത്തകരായ ഗിനീ ഷ് കാരക്കുഴി, എം. പുരുഷോത്തമന്‍, ദേവി രവീന്ദ്രന്‍എന്നിവര്‍ സംസാരിച്ചു സി.ബാലകൃഷ്ണന്‍ സ്വാഗതവും സിസ്റ്റര്‍ ജയആന്റോ മംഗലത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വയോജനങ്ങളുടെയും മറ്റുള്ളവരുടെയും വിവിധ കലാപരിപാടികളും നടന്നു

Leave a Reply

Your email address will not be published. Required fields are marked *