CLOSE

കിഴക്കുംകര കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പുനര്‍നിര്‍മാണത്തിന്റെ ഭാഗമായുള്ള ബാലാലയ പ്രതിഷ്ഠ ചടങ്ങ് നടന്നു

Share

കാഞ്ഞങ്ങാട്: 700 വര്‍ഷത്തിലധികം പഴക്കമുള്ള കിഴക്കുംകര കല്യാല്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രം കാലപ്പഴക്കംകൊണ്ട് ജീര്‍ണ്ണാവസ്ഥയിലാ യതിനാല്‍ പുതുക്കി പണിയുകയാണ്. പുനര്‍നിര്‍മ്മാണത്തിന് ഭാഗമായുള്ള ബാലാലയ പ്രതിഷ്ഠ ചടങ്ങ് ക്ഷേത്രത്തില്‍ നടന്നു. വാരിക്കാട്ട് സുബ്രഹ്‌മണ്യ തന്ത്രികളുടെ കാര്‍മികത്വത്തില്‍ ആണ് ചടങ്ങുകള്‍ നടന്നത്. ചടങ്ങിന് മുന്നോടിയായി മുച്ചിലോട്ട് ഭഗവതി യുടെയും മറ്റ് ഉപദേവത മാരുടെയും അനുവാദത്തിനായുള്ള ചൊവ്വ വിളക്ക് അടിയന്തിരവും നടന്നു. ചടങ്ങില്‍വച്ച് പുനര്‍ നിര്‍മ്മാണ ഫണ്ടിലേക്ക് കല്യാല്‍ കൂട്ടായ്മ യുഎഇ നല്‍കിയ 15 ലക്ഷം രൂപ കോയ്മയും നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാനുമായ സി. പി.കുഞ്ഞി നാരായണന്‍നായര്‍
ഏറ്റുവാങ്ങി. ക്ഷേത്ര ആചാര ക്കാരും മറ്റ് അവകാശികളും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും പുനര്‍ നിര്‍മ്മാണ കമ്മിറ്റി ഭാരവാഹികളും മറ്റു ഭക്തജനങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *