CLOSE

സുരേന്ദ്രന്‍ നീലേശ്വരം – ശെല്‍വരാജ് കയ്യൂര്‍ സ്മാരക മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Share

നീലേശ്വരം: സുരേന്ദ്രന്‍ സ്മാരക സമിതിയുടെ സുരേന്ദ്രന്‍ നീലേശ്വരം സ്മാരക മാധ്യമ പുരസ്‌കാരത്തിന് രവീന്ദ്രന്‍ രാവണേശ്വരവും ശെല്‍വരാജ് കയ്യൂര്‍ സ്മാരക മാധ്യമ ഫോട്ടോഗ്രാഫി അവാര്‍ഡിന് സി സുനില്‍കുമാറും അര്‍ഹരായി.
മാധ്യമം ദിനപത്രത്തിലെ ചീഫ് റിപ്പോര്‍ട്ടറാണ് രവീന്ദ്രന്‍ രാവണീശ്വരം. മാതൃഭൂമി ചീഫ് ഫോട്ടോ ഗ്രാഫറാണ് സി സുനില്‍കുമാര്‍. പത്രപ്രവര്‍ത്തനരംഗത്തെയും മാധ്യമ ഫോട്ടോഗ്രാഫി രംഗത്തെയും സമഗ്ര സംഭാവനകള്‍ വിലയിരുത്തിയാണ് ഇരുവരെയും പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. പതിനായിരം രൂപ, ശില്‍പം, പ്രശസ്തിപത്രം എന്നിവയടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍. ഡിസംബര്‍ 31ന് വൈകുന്നേരം 4 മണിക്ക് നീലേശ്വരം വ്യാപാരഭവന്‍ ഹാളില്‍ ചേരുന്ന ചടങ്ങില്‍ പ്രശസ്ത നോവലിസ്റ്റ് സി.വി ബാലകൃഷ്ണന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് സുരേന്ദ്രന്‍ സ്മാരകസമിതി ചെയര്‍മാന്‍ പ്രൊഫ. കെ. പി ജയരാജന്‍, ജനറല്‍ സെക്രട്ടറി പി വിജയകുമാര്‍ എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *