രാജപുരം: കോളിച്ചാല്‍ വെള്ളക്കല്ലില് കാട്ടു പന്നി കിണറ്റില്‍ വീണു. ഇന്നലെ പുലര്‍ച്ചെയാണ് വെള്ളക്കല്ലിലെ ഭാസ്കരന്റെ കുളത്തില്‍ പന്നി വീണത്. തുടര്‍ന്ന് വനപാലകരെ വിവരമറിയിച്ച് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി ശേഷപ്പ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം.പി അഭിജിത്ത് എന്നിവര്‍ സ്ഥലത്തെത്തി. ഇവരുടെ നിര്‍ദ്ദേശപ്രകാരം പന്നിയെ വെടിവെക്കാന്‍ ലൈസന്‍സ് ലഭിച്ച തേമനമ്പുഴയിലെ എം രാമകൃഷ്ണന് എത്തി പന്നിയെ വെടിവെച്ചു. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടത്തി പന്നിയെ കുഴിച്ചിട്ടു. 60 കിലോ തൂക്കം ഉണ്ടായിരുന്നു.