CLOSE

കേരള പ്രവാസി സഹകരണ സംഘം മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം ജില്ല പ്രസിഡന്റ് പി കെ ജലീല്‍ നിര്‍വ്വഹിച്ചു

Share

രാജപുരം : കള്ളാറില്‍ പ്രവര്‍ത്തനം ആംഭിക്കുന്ന കേരള പ്രവാസി സഹകരണ സംഘത്തില്‍ മുഴുവന്‍ പ്രവാസികളും അംഗത്വം എടുക്കണമെന്ന് കേരളാ പ്രവാസി സംഘം രാജപുരം മേഖല കണ്‍വെന്‍ഷന്‍. കണ്‍വെന്‍ഷന്‍ ജില്ല പ്രസിഡന്റ് പി കെ ജലീല്‍ ഉദ്ഘാടനം ചെയ്തു. ജയിംസ് അവണൂര്‍ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍, ലോക്കല്‍ സെക്രട്ടറി എ കെ രാജേന്ദ്രന്‍, പ്രവാസി ജില്ലാ കമ്മിറ്റിയംഗം വാസു പള്ളിക്കര എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി പ്രദീപ്കുമാര്‍ കള്ളാര്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: എം എന്‍ സുരേന്ദ്രന്‍ (പ്രസിഡന്റ്) രതീഷ് കാവുങ്കാല്‍ (വൈസ് പ്രസിഡന്റ്) ജയിംസ് അവണൂര്‍ (സെക്രട്ടറി), ഇര്‍ഷാദ് കൊട്ടോടി (ജോയിന്റ് സെക്രട്ടറി), വിനോദ് കുര്യന്‍ മെത്താനത്ത് (ട്രഷറര്‍).

Leave a Reply

Your email address will not be published.