പനയാല്‍: കളിങ്ങോത്ത് മീത്തല്‍ വീട് കൂക്കള്‍ തറവാട് കളിയാട്ട മഹോത്സവം ഡിസംബര്‍ 25,26, 27 28 ,തിയ്യതികളില്‍ കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് നടത്തപ്പെടുകയാണ്. ഡിസംബര്‍ 25 ന് ശനിയാഴ്ച വൈകുന്നേരം 7 മണി മുതല്‍ ആചാര കുട വെക്കല്‍, നടയില്‍ പ്രാര്‍ത്ഥന, ചൂളിയാര്‍ ഭഗവതിയുടെ തുടങ്ങല്‍, മീത്തല്‍ വീട്ടില്‍ ചാമുണ്ഡിയുടെ (വിഷ്ണുമൂര്‍ത്തി) തുടങ്ങലും കുളിച്ചു തോറ്റവും, 26 ന് ഞയറാഴ്ച രാവിലെ 9 മണിക്ക് മീത്തല്‍ വീട്ടില്‍ ചാമുണ്ഡി , വൈകുന്നേരം 7 മണി മുതല്‍ വിവിധ തെയ്യങ്ങളുടെ തിടങ്ങലും കുളിച്ചു തോറ്റവും, പടവീരന്‍ തെയ്യത്തിന്റെ വെള്ളാട്ടവും തുടര്‍ന്ന് കൂട്ടിച്ചാത്തന്, ഭൈരവന്, ആര്യക്കര ഭഗവതി, പടവീരന്‍, കാര്‍ന്നോന്‍ എന്നി തെയ്യങ്ങള്‍ തിരുവരങ്ങിലെത്തി ഭക്തരെ അനുഗ്രഹിക്കും. 27 ന് രാവിലെ 7 മണി മുതല്‍ മീത്തല്‍ വീട്ടില്‍ ചാമുണ്ഡി രക്തചാമുണ്ഡി, ചുളിയാര്‍ ഭഗവതി, മൂവാളംകുഴി ചാമുണ്ഡി, അമ്മ തെയ്യം എന്നി തെയ്യങ്ങള്‍ . രാത്രി 8 മണിക്ക് മീത്തല്‍ വീട്ടില്‍ ചാമുണ്ഡിയുടെ തുടങ്ങലും കുളിച്ചു തോറ്റവും.28 ന് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് മീത്തല്‍ വീട്ടില്‍ ചാമുണ്ഡി തിരുവരങ്ങിലെത്തും. വൈകിട്ട് 8 മണിക്ക് ഗുളികന് തെയ്യം, ശേഷം വിളക്കിരിയോടു കൂടി ഈ വര്‍ഷത്തെ കളിയാട്ട മഹോത്സവം സമാപിക്കും.