CLOSE

അനുഷ്ഠാനത്തിന് ആവേശം പകര്‍ന്ന തേങ്ങയേറോടെ മറുപുത്തരിക്ക് സമാപനം

Share

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ മറുപുത്തരിയോടനുബന്ധിച്ച് നടന്ന തേങ്ങയേറ് നൂറുകണക്കിന് ഭക്തര്‍ക്ക് ആവേശം പകര്‍ന്ന അനുഷ്ഠാന കാഴ്ചയായി. വിശ്വാസത്തിന്റെയും നേര്‍ച്ച സമര്‍പ്പണത്തിന്റെയും ഭാഗമായാണ് ഈ ചടങ്ങ്. എണ്ണത്തില്‍ നിബന്ധനകള്‍ ഇല്ലെങ്കിലും 25ല്‍ കുറയാതെ തേങ്ങകളുമായി കഴക പരിധിയില്‍ നിന്ന് വിശ്വാസികള്‍ ക്ഷേത്രത്തിലെത്തി. അപ്പകുഞ്ഞി വെളിച്ചപ്പാടനാണ് തേങ്ങഎറിഞ്ഞവരില്‍ മൂപ്പന്‍.

ഉദുമ വലിയവളപ്പില്‍ കൊട്ടന്‍ കുഞ്ഞി മുപ്പതാം വര്‍ഷവും മുടക്കമില്ലാതെ തേങ്ങയുടക്കാനായി ക്ഷേത്രത്തില്‍ എത്തി . കുന്നുമ്മല്‍ തറവാട്ടില്‍ നിന്നെത്തിയ 22 കാരന്‍ ബ്രുഹസ്പ്തിയാണ് കൂട്ടത്തില്‍ ഇളയവന്‍. കല്ലില്‍ ഉടഞ്ഞു വീഴുന്ന തേങ്ങാ കഷണങ്ങള്‍ നിശ്ചിത വ്യാസത്തില്‍ അടയാളപ്പെടുത്തിയ വൃത്തത്തിനകത്ത് നിന്ന് അവസാന തേങ്ങ ഏറിയും വരെ ആരും എടുക്കില്ല. പുറത്ത് വീഴുന്നവ മത്സര ആവേശത്തില്‍ ആര്‍ക്കും സ്വന്തമാക്കാം. ഭണ്ഡാരവീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ മറുപുത്തരി ഉത്സവം സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *