CLOSE

ജനപ്രതിനിധിയായതിന്റെ ഒന്നാം വാര്‍ഷികത്തില്‍ പഞ്ചായത്ത് അംഗം ക്രിസ്തുമസ് പാപ്പയായി പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കൊപ്പം

Share

രാജപുരം : ഇത്തവണ പാലിയേറ്റീവ് രോഗികള്‍ക്ക് സമ്മാനപ്പൊതികളുമായി എത്തിയ ക്രിസ്മസ് പാപ്പയെ കണ്ടു എല്ലാവരും ഒന്ന് അമ്പരന്നു. കാരണം അവരെ തേടി വീടുകളില്‍ എത്തിയ ക്രിസ്മസ് പപ്പാ അവരുടെ സ്വന്തം വാര്‍ഡംഗം തന്നെയായിരുന്നു. ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് പാലിയേറ്റീവ് രോഗികള്‍ക്കൊപ്പം വാര്‍ഡ് അംഗത്തിന്റെ ക്രിസ്തുമസ് ആഘോഷം നടന്നത്. പനത്തടി പഞ്ചായത്തിലെ ചെറു പനത്തടി വാര്‍ഡിലാണ് വ്യത്യസ്തമായ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചത്.

വാര്‍ഡംഗം എന്‍. വിന്‍സെന്റാണ് ക്രിസ്തുമസ് പാപ്പയായി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മാനവികതയുടെ സന്ദേശമുയര്‍ത്തി ആഘോഷിക്കുന്ന ക്രിസ്മസ് എല്ലാവരുടേതുംമാണ് എന്ന് ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഒന്നാം വാര്‍ഷികത്തില്‍ വീടുകളില്‍ കഴിയുന്ന പാലിയേറ്റീവ് രോഗികള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചതെന്ന് വാര്‍ഡംഗം എന്‍. വിന്‍സെന്റ് പറഞ്ഞു. പാലിയേറ്റീവ് പ്രവര്‍ത്തകരായ അനിതാ കുമാരി പി, ആലീസ് സെബാസ്റ്റ്യന്‍, ശോഭനകുമാരി കെ.ജി,സുബി.ബി,തോമസ് എ.എസ്, ആശാവര്‍ക്കര്‍ സവിത ചന്ദ്രന്‍, സാമൂഹിക പ്രവര്‍ത്തകരായ പ്രകാശ് ചന്ദ്രന്‍, സുരേഷ് കെ എ,അലന്‍ ശിവശങ്കര്‍,അനുഗ്രഹ് കെ കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.