രാജപുരം: ലോകോത്തര ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബര്‍ 22 ദേശീയഗണിതദിനം കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു.കണ്ണൂര്‍ ഡയറ്റിലെ സീനിയര്‍ ലക്ചര്‍ എസ് കെ ജയദേവന് മുഖ്യപ്രഭാഷണം നടത്തി. പ്രധാനദ്ധ്യാപിക ബിജി ജോസഫ് കെ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് മുതിര്‍ന്ന ഗണിതശാസ്ത്ര അധ്യാപകന് ബിനോയ് ഫിലിപ്പ് സ്വാഗതം പറഞ്ഞു. സാലു ഫിലിപ്പ്, കൊച്ചുറാണി വി കെ, മധുസൂദനന് കെ, മാസ്റ്റര്‍ ശ്രീരാഗ് വി കെ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. നിവേദിത ഭാസ്കരന്റെ ഗണിതപ്രാര്ത്ഥന, ശിവപ്രസാദ് പി യുടെ ഗണിതപ്രതിജ്ഞ, ശിവപ്രിയ എസ് കുമാറിന്റെ ഡാന്‍സ് എന്നിവ പരിപാടിയ്ക്ക് മാറ്റു കൂട്ടി. ക്ലബ്ബ് കണ്‍വീനര്‍ അനില്‍കുമാര്‍ കെ യോഗത്തിനു നന്ദി പറഞ്ഞു.