CLOSE

ദീന്‍ ദയാല്‍ ഉപാധ്യയ ഗ്രാമീണ്‍ കൗശല്യ യോജന ജോബ് ഫെയറും തൊഴില്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്കുള്ള ആദരവും നല്‍കി

Share

പെരിയ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി കുടുംബശ്രീ മിഷന്‍ വഴി നടപ്പിലാക്കുന്ന നൈപുണ്യ വികസന പരിശീലന പരിപാടിയാണ് ദീന്‍ ദയാല്‍ ഉപാധ്യയ ഗ്രാമീണ്‍ കൗശല്യ യോജന (DDU GKY). കാസര്‍ഗോഡ് ജില്ലയില്‍ ഈ പദ്ധതി പെരിയ എസ് എന്‍ ട്രസ്റ്റിന് കീഴിലുള്ള എസ്.എന്‍ കോളേജില്‍ നടപ്പിലാക്കി വരികയാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം
ആസാദ്ക്ക അമൃത് മഹോത്സവ് ന്റെ ഭാഗമായി വ്യാഴാഴ്ച മെഗാ ജോബ് ഫെയറും മുന്‍ വര്‍ഷങ്ങളില്‍ പദ്ധതിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്കുള്ള ആദരവും നല്‍കി .

.കാഞ്ഞങ്ങാട് DYSP ഡോ .വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ കുടുബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു .എസ്.എന്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാജന്‍ പെരിയ, ADMC പ്രകാശന്‍ പാലാഴി ,പ്രൊജക്ട് ഹെഡ് ബൈജു ആയടത്തില്‍ ,DPM എം രേഷ്മ ,എസ്.എന്‍ ട്രസ്റ്റ് ട്രഷറര്‍ ഐശ്വര്യ കുമാരന്‍ ,ശ്രീരാജ് സി.കെ, സോണി ജോസഫ്, ഖാലിദ് മന്‍സൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ബാങ്കിംങ്ങ് & അക്കൗണ്ടിംങ്ങ്, ഫാഷന്‍ ഡിസൈനിംങ്ങ്, ഹോസ്പിറ്റാലിറ്റി ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ് തുടങ്ങിയ കോഴ്‌സുകള്‍ പഠിച്ചിറങ്ങിയ, പഠിച്ചു കൊണ്ടിരിക്കുന്ന 300 ഓളം വിദ്യാര്‍ത്ഥികള്‍ ജോബ് ഫെയറില്‍ പങ്കു ചേര്‍ന്നത് . ജോബ് ഫെയറില്‍ സംസ്ഥാനത്തിനകത്തുനിന്നു 18 കമ്പനികള്‍ പങ്കടുത്തു .

Leave a Reply

Your email address will not be published. Required fields are marked *