CLOSE

യോങ് മൂഡോ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു

Share

പാലക്കുന്ന്: 26 മുതല്‍ 31 വരെ ഗോവയില്‍ നടക്കുന്ന നാഷണല്‍ യോങ്ങ്മൂഡോ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനു വേണ്ടി പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കുള്ള കോച്ചിംഗ് ക്യാമ്പ് ഗ്രീന്‍വുഡ്‌സ് പബ്‌ളിക് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളില്‍ ആരംഭിച്ചു. പ്രിന്‍സിപ്പാള്‍ ഗണേഷ് കട്ടയത്ത് ഉദ്ഘാടനം ചെയ്തു. ടി. എം. സുരേന്ദ്രനാഥ് അധ്യക്ഷനായി. ജൂഡോ ജില്ലാ സെക്രട്ടറി ബാലകൃഷണന്‍, വെയിറ്റ് ലിഫ്റ്റിംഗ് ജില്ല പ്രസിഡന്റ് മുജീബ് മാങ്ങാട്, ലാലുദ്ദീന്‍ ചെമ്മനാട്, ജിഷാദ്, ഗംഗന്‍ സൗത്ത് എന്നിവര്‍ സംസാരിച്ചു.മനോജ് പള്ളിക്കരയാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.

Leave a Reply

Your email address will not be published.