CLOSE

പി. ടി. തോമസ് എം.എല്‍. എയുടെ നിര്യാണത്തില്‍ അനുശോചിച്ചു; ലീഡറുടെ ചരമ വാര്‍ഷികം ആചരിച്ചു

Share

പാലക്കുന്ന്: പി. ടി. തോമസ് എം. എല്‍. എ. യുടെ നിര്യാണത്തില്‍ ഉദുമ മണ്ഡലം കോണ്‍ഗ്രസ് അനുസ്മരണ യോഗം നടത്തി. ഡി.സി.സി. പ്രസിഡന്റ് വി. ആര്‍. വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്തു. ലീഡര്‍ കെ. കരുണകരന്റെ പതിനൊന്നാം ചരമ വാര്‍ഷികം ആചരിച്ചു. പ്രസിഡണ്ട്. ബി.ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി പി.വി.ഉദയകുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ ബി. കൃഷ്ണന്‍ കെ.വി ശ്രീധരന്‍, കെ പ്രഭാകരന്‍, ശ്രീജ പുരുഷോത്തമന്‍, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ പി.വി.കൃഷ്ണന്‍, എസ്.എം സുനില്‍കുമാര്‍, കോണ്‍ഗ്രസ് സേവാദള്‍ മണ്ഡലം പ്രസിഡണ്ട് രൂപേഷ് പള്ളം, മുഹമ്മദ് ബേവൂരി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.