CLOSE

സുല്‍ത്താന്‍ ഗോള്‍ഡ് ജ്വല്ലറി കേസ്: ഒന്നാം പ്രതി അറസ്റ്റില്‍

Share

കാസര്‍കോട് സുല്‍ത്താന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ നിന്നും 2.88 കോടി രൂപയുടെ വജ്രാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ കര്‍ണ്ണാടക ബി സി റോഡിലെ താളിപ്പടുപ്പ് വീട്ടചന്റ മുഹമ്മദ് ഫാറൂഖിനെ (38) കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ അറസ്റ്റ് ചെയ്തു. കര്‍ണാടകയില്‍ നിന്നാണ് പ്രതി പിടിയിലായത്. ജ്വല്ലറിയില്‍ നിന്നും കവര്‍ന്ന ആഭരണങ്ങള്‍ കണ്ടെടുക്കാന്‍ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തും. അന്വേഷണസംഘത്തില്‍ എസ്.ഐ രഞ്ജിത്ത്,വിജയന്‍ മോഹനന്‍, ജനാര്‍ദ്ദനന്‍, രാജേഷ്, ശ്രീജിത്ത്, ഹൈദര്‍ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.