CLOSE

പടന്നക്കാട് ഗുഡ് ഷെപേഡ് റീജ്യണല്‍ പാസ്റ്ററല്‍ സെന്റര്‍ ഹാളില്‍ ക്രിസ്തുമസ് ആഘോഷിച്ചു

Share

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ കാരം അസോസിയേഷന്‍, സംസ്ഥാന കാരം ചാമ്പ്യന്‍ഷിപ് സംഘാടക സമിതി എന്നിവയുടെ നേതൃത്വത്തില്‍ പടന്നക്കാട് ഗുഡ് ഷെപേഡ് റീജ്യണല്‍ പാസ്റ്ററല്‍ സെന്റര്‍ ഹാളില്‍ ക്രിസ്തുമസ് ആഘോഷം നടത്തി.
ഇടവക വികാരി ഫാ.തോമസ് പൈമ്പള്ളി ഉദ്ഘാടനം ചെയ്തു. കാരം അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പ്രൊഫ.കെ.പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോന ചര്‍ച്ച് വികാരി ഫാ.മാത്യു ഇളംതുരംത്തിപ്പറമ്പില്‍ ക്രിസ്തുമസ് സന്ദേശം നല്‍കി. സംഘാടക സമിതി ഭാരവാഹികളായ അബ്ദുള്‍ റസാഖ് തായലക്കണ്ടി, ടി സത്യന്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഐശ്വര്യ കുമാരന്‍, വൈസ് ചെയര്‍മാന്‍ എ സുബൈര്‍, ഗണേഷ് അരമങ്ങാനം, കെ നാരായണന്‍ ചെറുവത്തൂര്‍, വൈ.എം.സി ചന്ദ്രശേഖരന്‍, ടി.ജെ സന്തോഷ്, നല്ലിടയന്‍ ദേവാലയ കൈക്കാരന്മാരായ സ്‌കറിയ ആയിരമല, റോയി കൊച്ചിക്കുന്നേല്‍, കെ സാദിഖ് നീലേശ്വരം, എം.എം ഗംഗാധരന്‍ കെ.വി സുധാകരന്‍, ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്റര്‍ മനോജ് പള്ളിക്കര എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന്‍ സെക്രട്ടറി ശ്യാംബാബു വെള്ളിക്കോത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.എസ് ഹരി കുമ്പള നന്ദിയും പറഞ്ഞു. ക്രിസ്തുമസ് കേക്ക് മുറിച്ച് മധുരം പങ്കിട്ട് ആശംസകള്‍ കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *