ചെങ്കള: ചെങ്കള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലീഡര്‍ കെ കരുണാകരന്റെ പതിനൊന്നാം ചരമവാര്‍ഷികത്തേടനുബന്ധിച്ച് ലീഡറുടെ ഛായചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. ഡി സി സി ജനറല്‍ സെക്രട്ടറി സി വി ജെയിംസ് , മണ്ഡലം പ്രസിഡന്റ് എം അബൂബക്കര്‍, ബി എ ഇസ്മായില്‍, കുഞ്ഞി കൃഷ്ണന്‍ നായര്‍, വസന്തന്‍ അജകോഡ്, ശ്രീധരന്‍ ആചാരി, ഷാഹിദ് അഹ്മദ് , വിനോദ് കുമാര്‍ അതൃകുഴി, രാധാകൃഷ്ണന്‍ പൈക, ഹാരിസ് കെ എതിര്‍ത്തോട് , ശ്രീധരന്‍ എം, ബാലകൃഷ്ണന്‍ ചീരാളി തുടങ്ങിയവര്‍ സംബന്ധിച്ചു. അന്തരിച്ച കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും,തൃക്കാക്കര എം ല്‍ എ യുമായ പി ടി തോമസിനോടുള്ള ആദരസൂചകമായി മൗനം ആചരിച്ചു.