CLOSE

ക്രിസ്മസ് ആഘോഷിക്കാന്‍ അങ്കണവാടി കുരുന്നുകള്‍ ഒത്തുകൂടി

Share

പാലക്കുന്ന് : ചെരിപ്പാടിക്കാവ് അങ്കണവാടിയിലെ കുട്ടികള്‍ ക്രിസ്മസ് -പുതുവര്‍ഷം ആഘോഷിക്കാന്‍ ഒത്തുകൂടി. ഗ്രാമ വീഥികളിലൂടെ കരോള്‍ പാടി ഡാന്‍സും കളിച്ച് അപ്പുപ്പന്റ വരവ് അറിയിച്ചു. അമ്മമാരും അധ്യാപികമാരും പങ്കാളികളായി. ഓണ്‍ ലൈനിലൂടെ വിവിധ കലാ മത്സരങ്ങളും നടത്തി. അങ്കണ വാടിയില്‍ ഈ വര്‍ഷം ചേര്‍ന്ന അദ്വിത എന്ന മൂന്ന് വയസുകാരിയുടെ ജന്മദിനാഘോഷവും ഇതോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. അങ്കണവാടി അധ്യാപിക തങ്കമണി യുടെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ചന്ദ്രന്‍ നാലാംവാതുക്കല്‍ ഉദ്ഘാടനം ചെയ്തു . കെ.വി. കുഞ്ഞിരാമന്‍, പി. ആര്‍. ചന്ദ്രന്‍ ,അനി കപ്പണക്കാല്‍ , അനീഷ് പണിക്കര്‍, കെ.വി. ജാനകി , രേണുക എന്നിവര്‍ നേതൃത്വം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *