ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ സംഘം ബേഡകം പൊന്നൂര്‍ പാറയിലെ വയലില്‍ ഇറക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തില്‍ നടത്തി. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് സംഘം നെല്‍കൃഷി ചെയ്യുന്നത്. കൊയ്ത്തുത്സവം ബേഡഡുക്ക കൃഷി ഓഫീസര്‍ പ്രവീണ്‍ എന്‍ എം ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡണ്ട് ഉമാവതി കെ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംഘം സെക്രട്ടറി സുധീഷ് കുമാര്‍ എ സ്വാഗതവും വൈസ് പ്രസിഡണ്ട് പ്രീതി എം നന്ദിയും പ്രകാശിപ്പിച്ചു. ദാമോദരന്‍ മാസ്റ്റര്‍ മുന്നാട്, കുഞ്ഞികൃഷ്ണന്‍ മാടക്കല്‍, അബ്ദുല്‍ റഹീം കുണ്ടടുക്കം, ഷംസുദ്ദീന്‍ ബികെ എന്നിവര്‍ സംബന്ധിച്ചു. ആതിര നെല്‍വിത്തിനമാണ് കൃഷി ചെയ്തത്. പ്രതികൂല കാലാവസ്ഥയെയും ,വന്യമൃഗ ശല്യത്തേയും മറികടന്നു മെച്ചപ്പെട്ട വിളവ് ലഭിച്ചു. കൃഷിയിലൂടെ ലഭിച്ച നെല്ല് സംസ്‌കരിച്ച് പ്രകൃതി റൈസ് എന്ന പേരില്‍ വിപണിയില്‍ ഇറക്കി വരുന്നു. സംഘത്തിനു കീഴില്‍ അത്യാധുനിക കാര്‍ഷിക യന്ത്രങ്ങളായ കൊയ്ത്ത് മെതിയന്ത്രം, ട്രാക്ടര്‍, ബെയ്ലര്‍ മുതലായവ കുറഞ്ഞ വാടകയ്ക്ക് നല്‍കുന്ന കര്‍ഷകമിത്ര ഫാം മെഷിനറി ഹയറിങ് സെന്റര്‍ എന്ന യൂണിറ്റും പ്രവര്‍ത്തിച്ചുവരുന്നു.