രാജപുരം : കൊട്ടോടി പേരടുക്കം ശ്രീധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള മണ്ഡലവിളക്ക് മഹോത്സവം നാളെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടക്കുകയാണ്. നാളെ രാവിലെ 5.30ന് നട തുറക്കല്‍ അഭിഷേകം, 6.30ന് ഗണപതി ഹോമം, 10.30 ന് വിളക്ക് പൂജ (കാര്മ്മികന് സി നാരായണന് ജ്യോത്സ്യര് ) 12.30ന് ഉച്ചപൂജ, 1 മണിക്ക് അന്നദാനം, വൈകുന്നേരം 4.30 ന് ശോഭായാത്ര (കൊട്ടോടി താനത്തിങ്കല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്തു നിന്നും ആരംഭിച്ച് പേരടുക്കം ദുര്‍ഗ്ഗ ദേവീക്ഷേത്രം വഴി ശാസ്താ ക്ഷേത്രത്തില്‍ സമാപിക്കുന്നു). 6:30ന് ദീപാരാധന, 7 മണിക്ക് ഭജന, 9 മണിക്ക് പൂജ, പ്രസാദ വിതരണം, നടയടയ്ക്കല്‍, 9.30 ന് സ്വാമിമാര്‍ക്ക് ഭിക്ഷ.