CLOSE

കെഎസ്ടിഎ കാസറഗോഡ് ജില്ലാ സമ്മേളനം; ഷട്ടില്‍, ഫുട്ബോള്‍ മത്സരങ്ങളില്‍ കാസറഗോഡ് ഉപജില്ല ജേതാക്കള്‍

Share

കെഎസ്ടിഎ മുപ്പത്തൊന്നാം കാസറഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അധ്യാപകര്‍ക്കായി നടത്തിയ ഫുട്ബോള്‍, ഷട്ടില്‍ ടൂര്‍ണമെന്റുകളില്‍ കാസറഗോഡ് ഉപജില്ല ജേതാക്കളായി. കാഞ്ഞങ്ങാട് കെ.ഡി.ബി.സി കൊഴക്കുണ്ട് നടന്ന ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റില്‍ ഫൈനലില്‍ ഹോസ്ദുര്‍ഗ് ഉപജില്ലയെ തോല്‍പ്പിച്ചാണ് കാസറഗോഡ് ഉപജില്ല ജേതാക്കളായത്. സംസ്ഥാന കമ്മിറ്റി അംഗം കെ ഹരിദാസ് ഉദ്ഘാടനം ചെയ്തു.

കാലിക്കടവ് ആണൂര്‍ മാക്‌സ് സോക്കര്‍ ടര്‍ഫ് ല്‍ സംഘടിപ്പിച്ച സിക്‌സസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ബേക്കല്‍ ഉപജില്ലയെ പരാജയപ്പെടുത്തി കാസറഗോഡ് ഉപജില്ല ജേതാക്കളായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *