CLOSE

ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ബേക്കല്‍ ലോക്കല്‍ അസോസിയേഷന്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹ ഭവനത്തിന്റെ ശിലാസ്ഥാപനം നടന്നു

Share

വെള്ളിക്കോത്ത് : ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ബേക്കല്‍ ലോക്കല്‍ അസോസിയേഷന്‍ വിഷന്‍ 2021- 26 ന്റെ ഭാഗമായി നിര്‍മ്മിച്ച് നല്‍കുന്ന സ്‌നേഹ ഭവനത്തിന്റെ ശിലാസ്ഥാപനം അജാനൂര്‍ കാരക്കു ഴിയില്‍ നടന്നു. ബേക്കല്‍ ഉപജില്ലയിലുള്ള വിദ്യാര്‍ത്ഥികളില്‍ സ്വന്തമായി വീട് നിര്‍മിക്കാന്‍ സ്ഥലം ഉള്ളതും സാമ്പത്തികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്നതുമായ ഒരു കുടുംബത്തിനാണ് സ്‌നേഹ ഭാവനം എന്നപേരില്‍ ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ബേക്കല്‍ ലോക്കല്‍ അസോസിയേഷന്‍ വിഷന്‍ 2021- 26 പ്രകാരം വീട് നിര്‍മിച്ചു നല്‍കുന്നത്. ഉപജില്ലയിലെ അധ്യാപകരില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നുമാണ് വീടിന് ആവശ്യമായ തുക സമാഹരിക്കുന്നത്. അജാനൂര്‍ കാരക്കുഴിയില്‍ നടന്ന സ്‌നേഹ ഭവനത്തിന്റെ ശിലാസ്ഥാപനം കാഞ്ഞങ്ങാട് എം.എല്‍.എ ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു.

കാസര്‍ഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. വി. പുഷ്പ മുഖ്യാതിഥിയായിരുന്നു. കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലാ ഓഫീസര്‍ വി. ഭാസ്‌കരന്‍, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ജില്ലാസെക്രട്ടറി വി. വി. മനോജ് കുമാര്‍, അജാനൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍, അജാനൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ സിന്ധു ബാബു, ഭാസ്‌കരന്‍ മാസ്റ്റര്‍ (ഡി ഒ സി,) പി.ബാലചന്ദ്രന്‍ നായര്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് പ്രസിഡണ്ട്, ഹെഡ്മാസ്റ്റര്‍സ് ഫോറം സെക്രട്ടറി മനോജ്. പി ,മനോജ് കുമാര്‍.എം. എച്ച് എം വെള്ളിക്കോത്ത്,പി,സുജേത ടീച്ചര്‍ എച്ച് എം മടിയന്‍,ജയന്‍ അടോട്ട് പിടിഎ പ്രസിഡണ്ട് വെള്ളിക്കോത്ത്, സി ബാലകൃഷ്ണന്‍ പ്രാദേശിക കമ്മിറ്റി കണ്‍വീനര്‍ എന്നിവര്‍ സംസാരിച്ചു ബേക്കല്‍ എ.ഇ.ഒ കെ. ശ്രീധരന്‍ സ്വാഗതവും സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് കണ്‍വീനര്‍ ലിന്‍സ ആര്‍.കെ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *