CLOSE

സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു

Share

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബും മാം ട്രസ്റ്റ് കണ്ണാശുപത്രി മാവുങ്കാലും സംയുക്തമായി സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു. അന്നപൂര്‍ണ്ണ കുടുംബശ്രീ കാട്ടുകുളങ്ങര, ഗ്രാന്‍മ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കാരക്കുഴി, ഷാവേസ് സാംസ്‌കാരികസമിതി മൂലക്കണ്ടം എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡണ്ട് രഞ്ജു മാരാര്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോഡിനേറ്റര്‍ കെ. രാധാകൃഷ്ണന്‍ പരിപാടിയുടെ വിശദീകരണം നല്‍കി. ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി എന്‍ജിനീയര്‍ എന്‍. ആര്‍.പ്രശാന്ത്, റീജിയന്‍ ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ കൃഷ്ണകുമാരി, ട്രഷറര്‍ സി.. ശശിധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു സി.ബാലകൃഷ്ണന്‍ സ്വാഗതവും കെ. വി. പ്രമോദ് കുമാര്‍ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *