CLOSE

ആദി മഹോത്സവത്തില്‍ പങ്കെടുക്കാന്‍ പാലക്കുന്ന് കര്‍മയിലെ കലാകാരന്മാര്‍ ലക്ഷദ്വീപിലേക്ക്

Share

പാലക്കുന്ന് : ലക്ഷദ്വീപില്‍ വെച്ച് നടക്കുന്ന സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ആദി മഹോത്സവത്തില്‍ പങ്കെടുക്കാന്‍ പാലക്കുന്ന് കര്‍മ ഡാന്‍സ് ആന്‍ഡ് മ്യൂസിക്ക് സ്‌കൂളിലെ കുട്ടികള്‍ യാത്ര തിരിച്ചു. നൃത്തധ്യാപകന്‍ പ്രജീഷ് കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ കര്‍മയിലെ കലാകാരികളായ ജിനിഷ, ഹരിത, വിസ്മയ രവീന്ദ്രന്‍, വിശ്വജ, ദയ, പ്രവിത ,സ്മൃതി, കാഞ്ചന, ജിനീഷ, പൂജ എന്നിവരാണ് ഈ നൃത്ത സംഘത്തിലുള്ളത് . കോട്ടിക്കുളം റെയിവേ സ്റ്റേഷനില്‍ മുന്‍ റിട്ട. ജില്ല ലേബര്‍ ഓഫീസര്‍ എം കേശവന്‍, രവീന്ദ്രന്‍ കൊക്കാല്‍ ,സുകു പള്ളം എന്നിവര്‍ സംഘത്തിന് യാത്രയയപ്പ് നല്‍കി.

Leave a Reply

Your email address will not be published.