CLOSE

വലിയപറമ്പക്കുള്ളത് അനന്തസാധ്യതകള്‍ : മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍

Share

വലിയപറമ്പ: പ്രശാന്ത സുന്ദരമായ വലിയപറമ്പ ഗ്രാമപഞ്ചായത്തിന് അനന്ത സാധ്യതകളാണ് ടൂറിസം മേഖലയിലടക്കം ഉള്ളതെന്ന് സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. കക്ഷിരാഷ്ട്രീയത്തിനതീതമായി നാടിന്റെ വികസനം സാധ്യമാക്കാന്‍ ടൂറിസം രംഗത്തടക്കം തദ്ദേശീയമായി ഇനിയുമേറെ ചെയ്യാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. വലിയപറമ്പ ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്തമാക്കുന്നതിന് നിത്യ മുക്തി സമ്പൂര്‍ണ്ണ ഖര ദ്രവ്യ മാലിന്യ സംസ്‌കരണ പദ്ധതി പ്രകാരം നിര്‍മ്മിച്ച 1500 സോക്കേജ് പിറ്റുകളുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് തന്നെ ആദ്യമായാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1500 വ്യക്തിഗത സോക്കേജ് പിറ്റുകളുടെ നിര്‍മ്മാണം ഒന്നിച്ച് പൂര്‍ത്തീകരിച്ചത്. ജനകീയാസൂത്രണ രജത ജൂബിലി മന്ദിരത്തിനും മന്ത്രി തറക്കല്ലിട്ടു. .
ചടങ്ങില്‍ വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി സജീവന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ശ്യാമള സ്വാഗതം പറഞ്ഞു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ സന്തോഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രോജക്ട് ഡയറക്ടറും ജില്ലാ ജോയിന്റ് പ്രോഗ്രാം കോഡിനേറ്ററുമായ കെ പ്രദീപന്‍, ജില്ലാ ശുചിത്വമിഷന്‍ അസി. കോര്‍ഡിനേറ്റര്‍ സച്ചിന്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.അനില്‍കുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഖാദര്‍ പാണ്ട്യാല, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.കെ.മല്ലിക, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.മനോഹരന്‍, പഞ്ചായത്ത് മെമ്പര്‍ എം.അബ്ദുള്‍ സലാം, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ സി.നാരായണന്‍ (സി.പി.എം), മധു കാരണത്ത് (സി.പി.ഐ), കെ.കെ അഹമ്മദ് ഹാജി (മുസ്ലിം ലീഗ്), കെ ഭാസ്‌കരന്‍ (LJD), ഒ.കെ ബാലകൃഷ്ണന്‍ (NCP), എം.ഭാസ്‌കരന്‍ (BJP) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാര്‍ നന്ദി പറഞ്ഞു.
ചടങ്ങില്‍ ജോയിന്റ് ബി.ഡി.ഒ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് എം.ജി.എന്‍.ആര്‍.ഇ.ജി ജീവനക്കാര്‍, പഞ്ചായത്ത് സെക്രട്ടറി, വി.ഇ.ഒ എന്നിവരെ ഉപഹാരം നല്‍കി അനുമോദിച്ചു.

Leave a Reply

Your email address will not be published.