CLOSE

എല്‍.ഐ.സി ഏജന്റുമാരുടെ ജില്ലാ സമ്മേളനം ജനുവരി 19ന് കാഞ്ഞങ്ങാട്

Share

കാഞ്ഞങ്ങാട് : ആള്‍ ഇന്ത്യാ ലൈഫ് ഇന്‍ഷൂറന്‍സ് ഏജന്റ് ഫെഡറേഷന്‍ കാസര്‍ഗോഡ് ജില്ലാ സമ്മേളനം ജനുവരി 19ന് കാഞ്ഞങ്ങാട് റോട്ടറി ക്ലബ് ഹാളില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു.

സ്വാഗത സംഘം രൂപീകരണ യോഗം ഡിവിഷനല്‍ വൈസ് പ്രസിഡണ്ട് എ.സി നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി രാജന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സി.വി ഇന്ദിര, കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡണ്ട് ടി കുഞ്ഞികൃഷ്ണന്‍, കാസര്‍ഗോഡ് ബ്രാഞ്ച് ട്രഷറര്‍ ഗണേഷ്, നീലേശ്വരം ബ്രാഞ്ച് പ്രസിഡണ്ട് ഉഷ തുടങ്ങിയവര്‍ സംസാരിച്ചു.
101 അംഗ സ്വാഗത സംഘം രൂപികരിച്ചു. പി പ്രഭാകരന്‍ (ചെയര്‍മാന്‍), കുഞ്ഞികൃഷ്ണന്‍ നായര്‍ (വൈസ് ചെയര്‍മാന്‍), ടി കുഞ്ഞികൃഷ്ണന്‍ (ജനറല്‍ കണ്‍വീനര്‍), കെ.വി ബാലചന്ദ്രന്‍ (ജോ: കണ്‍വീനര്‍), ടി രാജന്‍ (ട്രഷറര്‍).

Leave a Reply

Your email address will not be published.