പള്ളിക്കര: പള്ളിക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 100-ാം വാര്‍ഷികാഘോഷത്തിന്റെ പ്രചരണാര്‍ഥം കാസര്‍ഗോഡ് ജില്ലാ ബ്രഷ് റൈറ്റിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ സഹകരണത്തോട് കൂടി പളളിക്കര ബീച്ചില്‍ ചിത്രകാര സംഗമം നടത്തി. 30 ലധികം കലാകാരന്മാര് പരിപാടിയില്‍ പങ്കെടുത്തു. വരച്ച ചിത്രങ്ങള്‍ ബീച്ചില്‍ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറില്‍ പ്രദര്‍ശനവും വില്‍പ്പന നടത്തും.
ഉദ്ഘാടന പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന് പ്രമുഖ ചിത്രകാരന് മധു നീലേശ്വരത്തിന് ക്യാന്‍വാസ് നല്കി കൊണ്ട് ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരന് പനയാല്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ രവിവര്‍മ്മന്‍, രാഘവന് വെളുത്തോളി, സുകുമാരന്‍ പൂച്ചക്കാട്, വരദാ നാരായണന്, സുരേശന് പള്ളിക്കര, വി.കെ അനിത, പുഷ്ക്കരാക്ഷന്‍, ഹസൈനാര്‍ പള്ളിപ്പുഴ, സുധാകരന് പളളിക്കര, കുമാരന് പള്ളിപ്പുഴ എന്നിവര്‍ സംസാരിച്ചു.